ഹോട്ട് ഷോകളിലൂടെയും പ്രസ്‌താവനകളിലുടെയും വിവാദ നായികയായി മാറിയ പൂനം പാണ്ഡെ ഒരു ബലാത്സംഗ കേസില്‍ വില്ലത്തിയുടെ വേഷത്തില്‍ വീണ്ടും വാര്‍ത്തകളില്‍. പൂനത്തിന്റെ നിര്‍ദേശപ്രകാരം ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ തന്നെ ബലാത്സംഗം ചെയ്‌തുവെന്ന ആരോപണവുമായി ഒരു മോഡല്‍ രംഗത്തുവന്നു.
മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ സുനില്‍ പരാസ്‌കര്‍ (57) തന്നെ ശാരീരികമായി പീഡിപ്പിച്ചതിനു പിന്നില്‍ പൂനം പാണ്ഡെയാണെന്നാണ് കഴിഞ്ഞയാഴ്‌ച പോലീസിനു നല്‍കിയ പരാതിയില്‍ മോഡല്‍ ആരോപിക്കുന്നത്. എന്നാല്‍ പൂനം ആരോപണം നിഷേധിച്ചു. തന്നെ എന്തിനാണ് ഈ കേസിലേക്ക് വലിച്ചിഴയ്‌ക്കുന്നത് എന്ന് അറിയില്ല എന്നും കേസില്‍ തന്നെ ചോദ്യം ചെയ്‌തുവെന്ന വാര്‍ത്ത അസത്യമാണെന്നും താരം പറഞ്ഞു. അതേസമയം തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ പൂര്‍ണമായി സഹകരിക്കുമെന്നും പൂനം വ്യക്‌തമാക്കി.
മോഡലും പോലീസ് ഓഫീസറും തമ്മിലുളള ചില ഇ-മെയിലുകളില്‍ പൂനത്തിന്റെ പേരും പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരമേഖലാ അഡീഷണല്‍ പോലീസ് കമ്മീഷണറായിരിക്കെ 2013 നവംബറിനും 2014 മാര്‍ച്ചിനും ഇടയില്‍ പ്രതി പലതവണ മോഡലിനെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.
കടപ്പാട്: മംഗളം

Show Konversi KodeHide Konversi Kode Show EmoticonHide Emoticon