പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം: പെണ്‍കുട്ടി പിടിയില്‍

top news
കോട്ടയം: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. തിരുവഞ്ചൂര്‍ സ്വദേശി അനുരാജ്, മാന്നാനം സ്വദേശി ബിനു, കലാ ശെല്‍വം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ആറായി.
മാസങ്ങളായി വിവിധയിടങ്ങളിലായി കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡനത്തിരയാക്കുകയായിരുന്നു. വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പൂവത്തിളപ്പ് സ്വദേശിനിയായ പെണ്‍കുട്ടി മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്പലത്തിലേക്കെന്ന് പറഞ്ഞിറങ്ങിയ പെണ്‍കുട്ടി രാത്രി വൈകിയിട്ടും തിരിച്ചെത്തിയില്ല. മാതാപിതാക്കളുടെ പരാതിയേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭ സംഘത്തിന്റെ കയ്യില്‍ അകപ്പെട്ടതായി മനസിലാക്കിയത്.
Previous
Next Post »
Thanks for your comment