കോട്ടയത്ത് പെണ്‍വാണിഭ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

കോട്ടയം: കോട്ടയത്ത് പതിനാറുകാരിയെ പീഡനത്തിരയാക്കിയ പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരിയും ഇടപാടുകാരിലൊരാളും പിടിയിലായി. മാസങ്ങളായി വിവിധയിടങ്ങളിലായി കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡനത്തിരയാക്കുകയായിരുന്നു. വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പൂവത്തിളപ്പ് സ്വദേശിനിയായ പെണ്‍കുട്ടി മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അമ്പലത്തിലേക്കെന്ന് പറഞ്ഞിറങ്ങിയ പെണ്‍കുട്ടി രാത്രി വൈകിയിട്ടും തിരിച്ചെത്തിയില്ല. മാതാപിതാക്കളുടെ പരാതിയേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭ സംഘത്തിന്റെ കയ്യില്‍ അകപ്പെട്ടതായി മനസിലാക്കിയത്.
പൊലീസ് തെരച്ചിലില്‍ കാണക്കാരി ഭാഗത്തുവച്ച് പെണ്‍വാണിഭസംഘത്തോടൊപ്പം കുട്ടിയെ കണ്ടെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. പിന്നീട് സംഘത്തിന്റെ ഇടനിലക്കാരിയായ കാണക്കാരി സ്വദേശി ശരണ്യ പെണ്‍കുട്ടിയുമായി കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ശരണ്യയെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറിയപ്പള്ളി സ്വദേശിയായ സോമനും കസ്റ്റഡിയിലായി.
ഏറ്റുമാനൂരിലെ ആളൊഴിഞ്ഞ പുരയിടത്തില്‍വച്ച് മയക്കുമരുന്നു നല്‍കിയശേഷം നിരവധി പേര്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തിലെ മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാസങ്ങളായി ശരണ്യ പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ചതായാണ് സൂചന.
 കടപാട്:  REPOTER TV 
Previous
Next Post »
Thanks for your comment