കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പ്രതികളായ ബിന്ധ്യയും റുക്‌സാനയും സിനിമാ സ്‌റ്റൈല്‍ തട്ടിപ്പിനാണ് പദ്ധതിയിട്ടതെന്ന് കേസിലെ ഏകസാക്ഷി വില്‍സണ്‍ പെരേര.കിടപ്പറ ദൃശ്യങ്ങളടങ്ങിയ സി ഡി റുക്‌സാനയില്‍ നിന്നും പിടിച്ചെടുത്തെന്നും വില്‍സണ്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. സജികുമാര്‍ പരാതി നല്‍കിയതോടെയാണ് പ്രമുഖരുടെ പട്ടിക തയാറാക്കി കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള പ്രതികളുടെ ശ്രമം പാളിയതെന്നും സജികുമാറിന്റെ ജീവന് ഭീഷണി ഉണ്ടെന്നും വില്‍സണ്‍ വ്യക്തമാക്കി.
കൊച്ചി ബ്‌ളാക്ക് മെയ്‌ലിങ്ങ് കേസിലെ ഇരകളായ സജികുമാര്‍ ,രവീന്ദ്രന്‍ എന്നിവരുടെ ഉറ്റ സുഹൃത്താണ് കൊല്ലം സ്വദേശി വില്‍സണ്‍ പെരേര.തട്ടിപ്പ് സംഘം ഫോണിലൂടെ ഭീഷണി തുടങ്ങിയതോടെ സജികുമാറും രവീന്ദ്രനും തന്നെ വിളിച്ച് വരുത്തി കാര്യങ്ങള്‍ പറഞ്ഞാതായി വില്‍സണ്‍ വെളിപ്പെടുത്തി.
അനാശാസ്യ ദൃശ്യങ്ങള്‍ പുറം ലോകം കാണാതിരിക്കാന്‍ 3 കോടി രൂപ ആവശ്യപ്പെട്ട ബ്‌ളാക്ക് മെയ്‌ലിങ്ങ് സംഘം സിനിമാ സ്‌റ്റൈല്‍ തട്ടിപ്പിനായിരുന്നു പദ്ധതിയിട്ടത് . പണം നല്‍കുന്നതിന് മുന്‍പ്പ് കിടപ്പറ ദൃശ്യങ്ങള്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സംഘം സിഡി എത്തിച്ച് നല്‍കി. പക്ഷെ ആദ്യം നല്‍കിയത് രവീന്ദ്രന്റ കിടപ്പറ ദൃശ്യങ്ങളാണ്.സജികുമാരിന്റെ ദ്യശ്യങ്ങള്‍ കാണണമെന്ന് പറഞ്ഞപ്പോള്‍ ഇതൊരു ടെസ്റ്റ് ഡോസാണ് എന്നായിരുന്നു മറുപടി
.
കൊല്ലത്തെ കശുവണ്ടി മുതലാളിക്ക് പണം നഷ്ടമായ കാര്യം തനിക്ക് നേരിട്ടറിയാം. ബ്ലാക്ക്‌മെയിലിംഗ് സംഘം പിടിയില്‍ ആയിരുന്നില്ല എങ്കില്‍ കേരളത്തിലെ പല പ്രമുഖരും ഇവരുടെ ഇരകളായേനെ.
.
കൊല്ലത്തെ കശുവണ്ടി മുതലാളിക്ക് പണം നഷ്ടമായ കാര്യം തനിക്ക് നേരിട്ടറിയാം. ബ്ലാക്ക്‌മെയിലിംഗ് സംഘം പിടിയില്‍ ആയിരുന്നില്ല എങ്കില്‍ കേരളത്തിലെ പല പ്രമുഖരും ഇവരുടെ ഇരകളായേനെ.
Show Konversi KodeHide Konversi Kode Show EmoticonHide Emoticon